Sunday, March 24, 2024

"കുറിഞ്ഞി" ഏറേ ശ്രദ്ധ നേടുന്നു..



കറുപ്പും വെളുപ്പും ചർച്ച ചെയ്യുന്ന ഈ വർത്തമാന കാലത്ത് വംശവെറിയുടെ കഥ പറയുന്ന "കുറിഞ്ഞി" സിനിമ വീണ്ടും ജനകീയമായി മാറുകയാണ്.

ആദിവാസി ഗോത്ര സമൂഹ പശ്ചാത്തലത്തിൽ വർണവെറിയുടെ സംഘർഷ പ്രണയകഥ പറയുന്ന ചിത്രമാണ് "കുറിഞ്ഞി".

 ഇപ്പോൾ 50 ദിവസം പ്രദർശനം തുടരുന്ന കുറിഞ്ഞിയുടെ കഥ പുതിയ വർണ്ണവിവാദത്തിൽ ഏറെ പ്രസക്തിയുള്ളതായി തീരുന്നു.


 മനുഷ്യൻ എത്ര പുരോഗമിച്ചാലും വിട്ടുമാറാത്ത സാമൂഹ്യ വ്യാധിയായി തുടരുന്ന ജാതീയതിയും വർഗ്ഗവ്യത്യാസവും ആവിഷ്കരിക്കുന്ന വിഷയത്തിലൂടെ പ്രകാശ് വാടിക്കൽ രചിച്ചു ഗിരീഷ് കുന്നുമ്മൽ സംവിധാനം നിർവഹിച്ച സിനിമ ഇപ്പോഴും തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു എന്നത് സാമൂഹ്യപ്രതിബദ്ധത പുലർത്തുന്ന പ്രമേയങ്ങൾക്ക് പൊതുസമൂഹം തരുന്ന സ്വീകാര്യതയെ വിളിച്ചോതുന്നുണ്ട്.