Monday, November 27, 2023

മഞ്ച സ്കൂൾ തയ്യാറാക്കിയ അംബേദ്കർ പാരായണം മമ്മൂട്ടി പ്രകാശനം ചെയ്തു



നെടുമങ്ങാട് മഞ്ച ഗവ.വി.എച്ച്.എസ്.എസ് ഫോർ ബോയ്സ് തയ്യാറാക്കിയ 'അംബേദ്കർ പാരായണം' ഓഡിയോ ബുക്ക് ദേശീയ ഭരണഘടനാദിനത്തിൽ ചലച്ചിത്ര നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. 1980കളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഉപപാഠപുസ്തകമായിരുന്ന 'ഡോക്ടർ അംബേഡ്കർ' എന്ന ഉപപാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ശബ്ദപുസ്തകം ഒരുക്കിയത്. വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, മറ്റ് സ്കൂളുകളിലെ അധ്യാപകർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങി നിരവധി പേരുടെ ശബ്ദത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കൂട്ടായ്മയായ ഫ്രൈജിയും റേഡിയോ മഞ്ചയും സാമൂഹ്യശാസ്ത്ര ക്ലബും ആണ് പാരായണ പരിപാടി സംഘടിപ്പിച്ചത്. എഴുത്തുകാരനും വിവർത്തകനുമായ വി.ആർ.സന്തോഷ് പുസ്തകത്തിന്റെ കവർ ഒരുക്കി. സ്കൂൾ ബ്ലോഗിലെ www.bhsmancha.blogspot.com/p/ambedkar.htmlഎന്ന ലിങ്കിൽ നിന്ന് ശബ്ദപുസ്തകം കേൾക്കാനാവും. 2023ൽ മഞ്ച സ്കൂൾ പുറത്തിറക്കുന്ന മൂന്നാമത്തെ ഓഡിയോ ബുക്കാണ് ഇത്.